زلزلہ
محمد کاراکونو و وانیداس ایلایاوور · മലയാളം
1.
ഭൂമി അതിശക്തിയായി വിറകൊണ്ടാല്‍
2.
ഭൂമി അതിന്റെ ഭാരങ്ങള്‍ പുറംതള്ളിയാല്‍
3.
മനുഷ്യന് ചോദിക്കും: അതിനെന്തു പറ്റി
4.
അന്നാളില്‍ ഭൂമി അതിന്റെ വിവരമൊക്കെ പറഞ്ഞറിയിക്കും
5.
നിന്റെ നാഥന് അതിനു ബോധനം നല്‍കിയതിനാലാണിത്
6.
അന്നാളില്‍ ജനം പല സംഘങ്ങളായി പുറപ്പെടും; തങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ നേരില്‍ കാണാന്‍
7.
അതിനാല്‍, അണുത്തൂക്കം നന്മ ചെയ്തവന് അത് കാണും
8.
അണുത്തൂക്കം തിന്മ ചെയ്തവന് അതും കാണും
پچھلی سورہ
اگلی سورہ